മ​ദ്യ വിൽപ്പന രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ; ഉത്തരവ് ഇറങ്ങി

മ​ദ്യ വിൽപ്പന രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ; ഉത്തരവ് ഇറങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മദ്യ വിൽപനശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യ വിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാകുന്ന മുറയ്ക്ക് മദ്യ വിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ എന്നാണ് മദ്യ വിൽപനശാല തുറക്കുന്നതെന്ന് ഉത്തരവിൽ പറയുന്നില്ല. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യ വിൽപനശാലകളുടെ പ്രവർത്തന സമയം സംസ്ഥാന സ‍ർക്കാർ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യ വിൽപന പൂ‍ർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സംസ്ഥാനത്തെ 301 ബെവ്കോ - കൺസ്യൂമർഫെഡ് വിൽപനശാലകൾ വഴിയും സ്വകാര്യ ബാറുകൾ - വൈൻ പാർലറുകൾ എന്നിവ വഴിയും മദ്യം പാഴ്സാലായി വിൽക്കാമെന്നും എന്നാൽ എല്ലായിടത്തേയും മദ്യ വിൽപന പൂ‍ർണമായും ഓൺലൈൻ വഴിയായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിനുള്ള മൊബൈൽ ആപ്പ് സജ്ജമാകുന്ന മുറയ്ക്ക് ഇതിൻ്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കായി ബെവ്കോ എംഡി വിശദീകരിക്കുമെന്നും ഉത്തരവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com