കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് സമരം; കൊടിക്കുന്നില്‍ സുരേഷിന് എതിരെ കേസ്

കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു.
കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് സമരം; കൊടിക്കുന്നില്‍ സുരേഷിന് എതിരെ കേസ്

ആലപ്പുഴ: കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബോട്ടില്‍ യാത്ര ചെയ്ത് കൊണ്ട് നടത്തിയ സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രാമങ്കരി പൊലീസാണ്  കേസെടുത്തത്.

കുട്ടനാട്ടില്‍ പ്രളയ രക്ഷാ നടപടികള്‍ സമയബന്ധിതമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ബോട്ടില്‍ യാത്ര നടത്തിയായിരുന്നു സമരം. സാമൂഹ്യ അകലം പാലിക്കാതെ പരമാവധി പ്രവര്‍ത്തകരെ കൂട്ടി സമരം നടത്തിതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com