കനത്തമഴ തുടര്‍ന്നാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരും; കരമനയാറിന്റെ തീരത്തുളളവര്‍ക്ക് ജാഗ്രത

ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടായാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം:  ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടായാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന്് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ കരമന ആറിന്റെ തീരത്തുളളവര്‍ ജാഗ്രത പുലര്‍ത്തണം. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

കഴിഞ്ഞദിവസം കനത്തമഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞതോടെ, അരുവിക്കര ഡാമിലെ ഷട്ടറുകള്‍ തുറന്നിരുന്നു. തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. കിളളിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 85 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.  വ്യാപക കൃഷിനാശവും ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com