ആപ്പ് കാണാനില്ല, കണ്ടെത്തിയവര്‍ക്ക് ഒടിപി വരുന്നില്ല; അടിമുടി ആശയക്കുഴപ്പത്തില്‍ മദ്യവില്‍പ്പന തുടങ്ങി

ആപ്പ് കാണാനില്ല, കണ്ടെത്തിയവര്‍ക്ക് ഒടിപി വരുന്നില്ല; അടിമുടി ആശയക്കുഴപ്പത്തില്‍ മദ്യവില്‍പ്പന തുടങ്ങി
ആപ്പ് കാണാനില്ല, കണ്ടെത്തിയവര്‍ക്ക് ഒടിപി വരുന്നില്ല; അടിമുടി ആശയക്കുഴപ്പത്തില്‍ മദ്യവില്‍പ്പന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വിര്‍ച്വല്‍ ക്യൂ വഴി മദ്യവിതരണം തുടങ്ങിയ ആദ്യ ദിനം അടിമുടി ആശയക്കുഴപ്പം. ബെവ്‌കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ പരാതിപ്രളയത്തിനു പിന്നാലെ ബാറുകള്‍ക്കു വെരിഫിക്കേഷനായുള്ള സംവിധാനം സജ്ജമാവാത്തതും ആശയക്കുഴപ്പമുണ്ടാക്കി. 

രാത്രി പതിനൊന്നോടെ പ്ലേ സ്റ്റോറില്‍ എത്തിയ ആപ്പ് രാവിലെ ഹാങ്ങായതോടെ പുതുതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതായി. ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്തവര്‍ക്കാവട്ടെ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ലഭിക്കാത്തതിനാല്‍ ബുക്ക് ചെയ്യാനുമായില്ല. 

പ്ലേസ്‌റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ല. ഷെയര്‍ ചെയ്യുന്ന ലിങ്ക വഴിയാണ പലരും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നത്. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്‌നങ്ങളുണ്ട്. 

ആശയക്കുഴപ്പത്തിനിടെ രാവിലെ ഒന്‍പതിന് മദ്യവിതരണം തുടങ്ങി. വൈകിട്ട് അഞ്ചുവരെയാണ് വില്‍പ്പന. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ.

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ 3.30നുള്ള വാര്‍ത്താസമ്മേളനത്തിനുശേഷം പ്ലേസ്‌റ്റോറില്‍ ആപ് വരുമെന്നായിരുന്നു ഇന്നലെ കമ്പനി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല. പിന്നീട് ആപ് പ്ലേസ്‌റ്റോറില്‍ വന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചെങ്കിലും പലര്‍ക്കും സേര്‍ച്ചിങ്ങില്‍ ലഭിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com