കോടിയേരിക്ക് മാത്രമോ രാഷ്ട്രീയ മര്യാദ?; പിണറായി വിജയന് അത് ബാധകമല്ലേ?; വി മുരളീധരന്‍

സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം
കോടിയേരിക്ക് മാത്രമോ രാഷ്ട്രീയ മര്യാദ?; പിണറായി വിജയന് അത് ബാധകമല്ലേ?; വി മുരളീധരന്‍

കൊച്ചി: രാഷ്ട്രീയ മര്യാദയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നിലെങ്കില്‍ അതിനും മുന്‍പേ സ്ഥാനമൊഴിയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണനു മാത്രമാണോ രാഷ്ട്രീയ മര്യാദ ബാധകമാകുന്നത്?. ഗത്യന്തരമില്ലാതെയാണ് കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്നും മുരളീധരന്‍ ഫെയസ്്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.....
ലഹരിമരുന്ന്, കള്ളപ്പണ ഇടപാട് കേസുകളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലില്‍ കഴിയുന്നത്...
രാജി ചികില്‍സയ്‌ക്കെന്ന് പാര്‍ട്ടി പറഞ്ഞാലും യഥാര്‍ഥ്യം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം...
പക്ഷേ യഥാര്‍ഥ പ്രശ്‌നം അതല്ല...
രാഷ്ട്രീയ മര്യാദ സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമാണോ ?
പിണറായി വിജയന് അത് ബാധകമല്ലേ ?
രക്തബന്ധമില്ലെങ്കിലും പിണറായിക്ക് അതിലേറെ ബന്ധമുണ്ടായിരുന്ന എം.ശിവശങ്കരനും അഴിക്കുള്ളിലായിരിക്കുന്നു...
വലംകൈ ആയ സിഎം രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിക്കുന്നു...
സ്വര്‍ണക്കള്ളക്കടത്തും അഴിമതിയുമാണ് ടീം പിണറായിക്കെതിരായ കേസുകള്‍....
പാര്‍ട്ടി ഭാരവാഹി അഴിമതിക്കേസില്‍പ്പെടുന്നതിനെക്കാള്‍ ഗൗരവം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഉള്‍പ്പെടുന്നതിനാണ് എന്നതായിരുന്നു ലാവലിന്‍ കേസില്‍ സിപിഎം നിലപാട്...
പിണറായി ജനപ്രതിനിധിയും കോടിയേരി പാര്‍ട്ടി ഭാരവാഹിയുമായപ്പോള്‍ ആ നിലപാട് തിരിച്ചായോ എന്ന് വ്യക്തമാക്കണം.
പാര്‍ട്ടിയെ നയിക്കുന്നയാളുടെ കൈകള്‍ ശുദ്ധമാണോയെന്നത് പാര്‍ട്ടിക്കാര്യം. 
സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം...
രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക്  പിന്നിലെങ്കില്‍ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയനാണ്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com