കേരള ബാങ്ക് ഭരണസമിതി ചുമതലയേറ്റു ; ഗോപി കോട്ടമുറിക്കല്‍ പ്രഥമ പ്രസിഡന്റ് 

കേരള ബാങ്കിലൂടെ ലഭ്യമാകുന്ന അവസരങ്ങള്‍ ഒരു ജില്ലയ്ക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല
കേരള ബാങ്ക് ഭരണസമിതി ചുമതലയേറ്റു ; ഗോപി കോട്ടമുറിക്കല്‍ പ്രഥമ പ്രസിഡന്റ് 

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് യാഥാര്‍ത്ഥ്യമായി. കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി ചുതമതലയേറ്റു. കേരളത്തിലെ ഒന്നാമത്തെ ബാങ്കിങ് സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് ആദ്യഭരണസമിതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഗോപി കോട്ടമുറിക്കലാണ് കേരളബാങ്കിന്റെ പ്രഥമ പ്രസിഡന്റ്. എം കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരള ബാങ്കിന്റെ രൂപീകരണത്തോടെ നമ്മുടെ നാടിന്റെ വലിയ സാധ്യതയുള്ള ധനകാര്യസ്ഥാപനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ സഹകരണ മേഖലയുടെ കരുത്താണ് നാമിവിടെ പ്രയോഗിക്കാന്‍ ശ്രമിച്ചത്. 13 ജില്ലകള്‍ ഇതിന്റെ ഭാഗമാകുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ ഒരു ജില്ല മാത്രം മാറി നില്‍ക്കുകയാണ്. ആ ജില്ലയും ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍ മലപ്പുറം ഇതിന്റെ ഭാഗമാകാത്തത് യുഡിഎഫിന്റെ നിലപാട് മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരള ബാങ്കിലൂടെ ലഭ്യമാകുന്ന അവസരങ്ങള്‍ ഒരു ജില്ലയ്ക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. പ്രതിഷേധിക്കുന്നവര്‍ ഒഴിഞ്ഞുനില്‍ക്കാതെ ഇതിന്റെ ഭാഗമാകണം. പ്രവാസികള്‍ക്ക് കേരള ബാങ്കിലൂടെ പണം അയക്കാനാകും. പൂര്‍ണമായും പ്രൊഫഷണല്‍ സ്ഥാപനമായി കേരള ബാങ്ക് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com