രോഗമുക്തിയില്‍ കേരളം നാലാം സ്ഥാനത്ത്; പുതിയ രോഗികളില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നില്‍ മൂന്നാമത് 

രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ കേരളം നാലാമത്
രോഗമുക്തിയില്‍ കേരളം നാലാം സ്ഥാനത്ത്; പുതിയ രോഗികളില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നില്‍ മൂന്നാമത് 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ കേരളം നാലാമത്. ഇന്നലെ രാജ്യത്ത് 83,011 പേരാണ് രോഗമുക്തി നേടിയത്.  മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ നാലാമതാണ് കേരളം. മഹാരാഷ്ട്രയില്‍ 16,715 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ കേരളത്തില്‍ ഇത് 6161 ആണ്.

പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്താണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 10,606 പേര്‍ക്ക് കൂടി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര തന്നെയാണ് ഇതിലും മുന്നില്‍. 14,578 പേര്‍ക്കാണ് രോഗം ബാധിച്ചത്. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. രോഗവ്യാപനം രൂക്ഷമായിരുന്ന ആന്ധ്രയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 5120 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇന്നലെ രാജ്യത്ത് 78,524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയ കേസുകളില്‍ 79 ശതമാനവും കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലാണ്. ഇന്നലെ രോഗം ഭേദമായവരില്‍ 75 ശതമാനവും പത്ത് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുളളവരാണ്. രാജ്യത്ത് പോസിറ്റീവിറ്റി നിരക്ക് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇത് 8.19 ശതമാനമാണ്. ഏഴു സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പോസിറ്റീവിറ്റി നിരക്ക് അഞ്ചു
ശതമാനത്തില്‍ താഴെയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com