പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ മലപ്പുറത്ത്; 1451 പേർക്ക് രോ​ഗം; ആയിരം കടന്ന് എറണാകുളം, കോഴിക്കോട്; ജില്ല തിരിച്ചുള്ള കണക്ക്

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ മലപ്പുറത്ത്; 1451 പേർക്ക് രോ​ഗം; ആയിരം കടന്ന് എറണാകുളം, കോഴിക്കോട്; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ആയിരത്തിലേറെ കോവിഡ് രോ​ഗികൾ. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രോ​ഗികളുടെ എണ്ണം ആയിരം കടന്നത്. സംസ്ഥാനത്ത് ഇന്ന് 9347 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേർ മരിച്ചു.  

മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂർ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂർ 413, പത്തനംതിട്ട 378, കാസർക്കോട് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 46 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 155 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 8216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂർ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂർ 270, പത്തനംതിട്ട 308, കാസർക്കോട് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com