രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി; ഭർത്താവ് അറസ്റ്റിൽ

രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു
രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച  കേസിലെ പ്രതി പൊലീസ് പിടിയിൽ. ചിറയിൻകീഴ് കടയ്ക്കാവൂരിലാണ് സംഭവം. മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ  പ്രകാശാണ് ( കുക്കുടൻ – 48) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 

രണ്ടു ദിവസം മുൻപാണ് പ്രകാശ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രാത്രിയിൽ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തലയ്ക്കു സാരമായി പരുക്കേറ്റ  ഭാര്യ ഇപ്പോഴും ആശുപത്രിയിലാണ്.  

മൂന്നുമാസം മുൻപു ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച കേസിലും ഇയാൾ പ്രതിയാണ്. കൂടാതെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനവധി ക്രിമിനൽ കേസുകളിലും  മുഖ്യപ്രതിയാണ്  പ്രകാശ് എന്ന്  എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com