ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതി ഭാഗം വിട്ടുമാറി; ഒഴിവായത് വലിയ അപകടം 

കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള ഭാഗമാണ് വിട്ടുമാറിയത്
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതി ഭാഗം വിട്ടുമാറി; ഒഴിവായത് വലിയ അപകടം 

കൊല്ലം: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതിയോളം ഭാഗം വിട്ടുമാറി. കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള ഭാഗമാണ് എന്‍ജിന്‍ ഭാഗത്തുനിന്നും വിട്ടുമാറിയത്. കല്ലേലിഭാഗം, മാരാരിതോട്ടത്തിനു സമീപം ഇന്ന് വൈകിട്ട്  നാലരയോടെയാണ് സംഭവം.

ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്തുകയും റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി വിട്ടുപോയ ഭാഗം കൂട്ടിച്ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങുകയുമായിരുന്നു. ഒരു മണിക്കൂറിനു ശേഷം വിട്ടുപോയ ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ യാത്ര തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com