ആരോ​ഗ്യ പ്രവർത്തകരിലെ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 250 പേർക്ക്

ആരോ​ഗ്യ പ്രവർത്തകരിലെ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 250 പേർക്ക്
ആരോ​ഗ്യ പ്രവർത്തകരിലെ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 250 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 250 ആരോ​ഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ ആരോ​ഗ്യ പ്രവർത്തകരിൽ രോ​ഗ ബാധ കണ്ടെത്തിയത്. 76 ആരോ​ഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. 

എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസർക്കോട് 10, കോഴിക്കോട് 8, കണ്ണൂർ 5, പത്തനംതിട്ട, തൃശൂർ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 7283 പേർക്കാണ് രോ​ഗ ബാധ. 24 പേർ മരിച്ചു.  ഇതോടെ ആകെ മരണം 1113 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com