കണ്ണൂരിൽ കോവിഡ് രോ​ഗി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ കോവിഡ് രോ​ഗി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂരിൽ കോവിഡ് രോ​ഗി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: പാനൂരിൽ കോവിഡ് രോ​ഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിനടുത്ത് കൈവേലിക്കലിൽ കടവങ്കോട്ട് ബാബുവാണ്  (49) തൂങ്ങി മരിച്ചത്. വൈകീട്ട് 3.30 നാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  

കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കോവിഡ് ടെസ്റ്റിനായി തലശേരി ജനറൽ ആശുപത്രിയിൽ പോയപ്പോഴായിരുന്നു ആത്മഹത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com