മലപ്പുറത്ത് വീണ്ടും ആയിരം കടന്ന് കോവിഡ് ബാധിതർ; തൃശൂരിൽ 1020 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറത്ത് വീണ്ടും ആയിരം കടന്ന് കോവിഡ് ബാധിതർ; തൃശൂരിൽ 1020 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറത്ത് വീണ്ടും ആയിരം കടന്ന് കോവിഡ് ബാധിതർ; തൃശൂരിൽ 1020 പേർക്ക് രോ​ഗം; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മലപ്പുറത്ത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1375 പേർക്കാണ് മലപ്പുറത്ത് രോ​ഗം കണ്ടെത്തിയത്. തൃശൂരിലും ഇന്ന് ആയിരത്തിന് മുകളിലാണ് രോ​ഗികളുടെ എണ്ണം.

മലപ്പുറം 1375, തൃശൂർ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂർ 497, കോട്ടയം 426, പത്തനംതിട്ട 285, കാസർക്കോട് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 8511 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 1281 ആയി. 

മലപ്പുറം 1303, തൃശൂർ 1004, തിരുവനന്തപുരം 670, എറണാകുളം 560, കോഴിക്കോട് 712, ആലപ്പുഴ 696, കൊല്ലം 668, പാലക്കാട് 239, കണ്ണൂർ 418, കോട്ടയം 393, പത്തനംതിട്ട 223, കാസർഗോഡ് 175, വയനാട് 133, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com