തൃശൂരിൽ ആശങ്ക; ഇന്ന് ആയിരത്തിലധികം കോവിഡ് ബാധിതർ; ജില്ല തിരിച്ചുള്ള കണക്ക്

തൃശൂരിൽ ആശങ്ക; ഇന്ന് ആയിരത്തിലധികം കോവിഡ് ബാധിതർ; ജില്ല തിരിച്ചുള്ള കണക്ക്
തൃശൂരിൽ ആശങ്ക; ഇന്ന് ആയിരത്തിലധികം കോവിഡ് ബാധിതർ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ തൃശൂരിൽ തന്നെ. ഇന്ന് രോ​ഗികളുടെ എണ്ണം ആയിരം കടന്ന ഏക ജില്ലയും തൃശൂരാണ്. തൃശൂരിൽ 1096 പേർക്കാണ് രോ​ഗം. സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 28 പേർ മരിച്ചു. ഇതോടെ മൊത്തം മരണം 1457 ആയി. 

തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസർക്കോട് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

തൃശൂര്‍ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂര്‍ 251, പത്തനംതിട്ട 131, കാസർക്കോട് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com