എസ്ഐയുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ വിലാസം, പണം തട്ടി; വ്യാജൻ രാജസ്ഥാനിൽ 'ലൈവ്', ചാറ്റിങ് 

എസ്ഐയുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: എസ്ഐയുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്.  എസ്ഐയുടെ സുഹൃത്തുക്കളിലൊരാളിൽ നിന്ന് 8000 രൂപ വ്യാജൻ തട്ടിയെടുത്തു. തൃശൂർ വരന്തരപ്പിള്ളി എസ്ഐ ഐ സി  ചിത്തരഞ്ജന്റെ പേരിലാണ്  തട്ടിപ്പു നടത്തിയത്. എസ്ഐയുടെ പേരിൽ പണം തട്ടാൻ ഇയാൾ ഉപയോഗിച്ച സിം കാർഡ് രാജസ്ഥാനിൽ ഉപയോഗത്തിലുണ്ട്. വ്യാജരേഖകൾ ഉപയോഗിച്ചാണ് സിം തരപ്പെടുത്തിയിട്ടുള്ളത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു തട്ടിപ്പുകാരനെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. 

എസ്ഐയുടെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചു വ്യാജ വിലാസമുണ്ടാക്കിയ ശേഷം സുഹൃത്തുക്കളിൽ നിന്നു പണം തട്ടിച്ചുവെന്നാണ് കേസ്.  വ്യാജ ഐഡി ഉപയോഗിച്ച് ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയക്കുന്നതു തുടരുകയാണെന്നു സൈബർ സെല്ലിനു സംശയമുണ്ട്. ചിലരുമായി ചാറ്റിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ മറ്റൊരു ഇൻസ്‌പെക്ടറുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതും രാജസ്ഥാനിൽ ഉപയോഗിക്കുന്ന സിം കാർഡിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com