തിരുവനന്തപുരത്ത് തുടര്‍ച്ചയായ നാലാംദിവസവും 800ന് പുറത്ത് കോവിഡ് ബാധിതര്‍; ജില്ല തിരിച്ചുള്ള കണക്ക്

സമ്പര്‍ക്കത്തിലൂടെ 4,425 പേര്‍ക്കാണ് ഇന്ന രോഗം സ്ഥിരീകരിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
തിരുവനന്തപുരത്ത് തുടര്‍ച്ചയായ നാലാംദിവസവും 800ന് പുറത്ത് കോവിഡ് ബാധിതര്‍; ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായ നാലാംദിവസവും 800ന് പുറത്ത് രോഗികള്‍. ഇന്ന് 892പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍കോട് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ 4,425 പേര്‍ക്കാണ് ഇന്ന രോഗം സ്ഥിരീകരിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര്‍ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര്‍ 220, ആലപ്പുഴ 210, കാസര്‍കോട് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 478, കൊല്ലം 151, പത്തനംതിട്ട 89, ആലപ്പുഴ 202, കോട്ടയം 121, ഇടുക്കി 65, എറണാകുളം 289, തൃശൂര്‍ 210, പാലക്കാട് 145, മലപ്പുറം 388, കോഴിക്കോട് 240, വയനാട് 53, കണ്ണൂര്‍ 157, കാസര്‍കോട് 163 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com