മലപ്പുറം: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ഷഹനാദ് (20) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞ് മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് അബ്ദുല്ലക്കുട്ടി ഹാജി മരിച്ചത്.
മകളുടെ വീട്ടിലെത്തിയ അബ്ദുല്ലക്കുട്ടി ഏറെ ദുഃഖിതനായിരുന്നു. അതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു.
കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് വെള്ളിയാഴ്ച രാത്രി 9.30ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന് ഇറങ്ങിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിയൂർ ആലിൻ ചുവട് ബേക്കറിയിൽ ജീവനക്കാരനായിരുന്നു ഷഹനാദ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ