ഗാന്ധിനഗര്‍ ചുവന്നുതന്നെ; സിപിഎമ്മിലെ ബിന്ദു ശിവന് ഉജ്ജ്വല വിജയം; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ആശ്വാസം

കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്
ബിന്ദു ശിവന്‍ / ഫെയ്സ്ബുക്ക് ചിത്രം
ബിന്ദു ശിവന്‍ / ഫെയ്സ്ബുക്ക് ചിത്രം

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്ജ്വല വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ പി ഡി മാര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്. 687 വോട്ടുകള്‍ക്കാണ് ബിന്ദുവിന്റെ വിജയം. 

കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് ജയം. അന്തരിച്ച ശിവന്റെ ഭാര്യയായ ബിന്ദുവിനെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയാിരുന്നു. തിരുവാങ്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ബിന്ദു ശിവന്‍. 

യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്‌.  ബിജെപിക്കായി പി ജി മനോജ്‌കുമാർ മത്സരിച്ചു.രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന്‌ നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്‌. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്‌. 

ബിജെപിക്ക്‌ നാലംഗങ്ങളാണുള്ളത്‌.  32 അംഗങ്ങളുടെ പിന്തുണയാണ്‌ യുഡിഎഫിനുള്ളത്‌. ബിജെപി കൗൺസിലർ ആയിരുന്ന മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഇനി ഉപതെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത്‌ ഡിവിഷനിൽനിന്നാണ്‌ ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com