കൊല്ലത്ത് വീണ്ടും അപകടം; മിനി ലോറി ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ട്രാന്‍സ്‌ഫോമറിനുള്ളില്‍ ഇടിച്ചുകയറിയ വാഹനത്തില്‍ നിന്നും ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം:  കൊല്ലത്ത് വീണ്ടും അപകടം. കൊല്ലം പള്ളിമുക്കില്‍ മിനി ലോറി ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചുകയറി. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തേങ്ങ കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ട്രാന്‍സ്‌ഫോമറിനുള്ളില്‍ ഇടിച്ചുകയറിയ വാഹനത്തില്‍ നിന്നും ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. 

ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിക്കും ഗുരുതര പരിക്കുണ്ട്. ഫയര്‍ഫോഴ്‌സും, പ്രദേശത്തെ ഒരു ജെസിബിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ചവറയില്‍ വാഹനാപകടത്തില്‍ നാലുമരണം

രാത്രി കൊല്ലം ചവറയില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ വാന്‍ ഇടിച്ച് നാലുപേര്‍ മരിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com