കോവിഡ് വ്യാപനം രൂക്ഷം ; സെക്രട്ടേറിയറ്റില്‍ കർശന നിയന്ത്രണം; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ 

ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
സെക്രട്ടേറിയറ്റ് / ഫയല്‍ ചിത്രം
സെക്രട്ടേറിയറ്റ് / ഫയല്‍ ചിത്രം

തിരുവനന്തപുരം :  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി. ധനവകുപ്പില്‍ 50% പേര്‍ മാത്രം വന്നാല്‍ മതിയെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്. 

മറ്റുള്ള ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നൽകിയിട്ടുണ്ട്. ധനവകുപ്പിലാണ് ആദ്യം കോവിഡ് രോ​ഗവ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ നിയമ,  പൊതുഭരണ വകുപ്പുകളിലും കോവിഡ് പടരുകയായിരുന്നു. 

സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാന്റീൻ തെരഞ്ഞെടുപ്പ കാരണമായെന്നും ആക്ഷേപമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com