ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം

ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകൾ മാത്രമായി ആണ് നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ. 

ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം. പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്ന സമയത്ത്, പതിവു രീതിയിൽ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം. 

രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീപകർന്ന ശേഷം പണ്ടാരയടുപ്പിൽ അഗ്‌നി തെളിയിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയിൽ വിഗ്രഹത്തിനു വരവേൽപ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.

ആറ്റുകാലിലും സമീപ വാർഡുകളിലുമുള്ള വീടുകളിൽ ബന്ധുക്കൾ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. വീടുകളിൽ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രത്തിൽ നിന്നു പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com