അഞ്ചു തവണ എംഎൽഎ, രണ്ടു തവണ മന്ത്രി ; ഇനി യുവാക്കൾക്ക് അവസരം നൽകണം ; മന്ത്രി ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം

അഞ്ചു തവണ എംഎൽഎ, രണ്ടു തവണ മന്ത്രി ; ഇനി യുവാക്കൾക്ക് അവസരം നൽകണം ; മന്ത്രി ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം

എലത്തൂരിൽ ഉൾപ്പെടെ ഏഴ് തവണ മത്സരിക്കാൻ അവസരം കിട്ടിയ എ കെ ശശീന്ദ്രന്‍ അഞ്ച് തവണ ജയിച്ചു

കോഴിക്കോട്: പാലാ സീറ്റിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, എൻസിപിയിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെയും പടയൊരുക്കം. ശശീന്ദ്രൻ വീണ്ടും മൽസരിക്കുന്നത് തടയാനാണ് പാർട്ടിയിലെ ഒരു വിഭാ​ഗം നീക്കം തുടങ്ങിയത്. എലത്തൂരില്‍ ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് എതിര്‍ ചേരിയുടെ വാദം. 

ശശീന്ദ്രന്റെ സ്വന്തം തട്ടകമായ കോഴിക്കോട് ജില്ലയിൽ തന്നെയാണ് ശശീന്ദ്രനെതിരെ നീക്കം നടക്കുന്നത്. എലത്തൂരിൽ ഉൾപ്പെടെ ഏഴ് തവണ മത്സരിക്കാൻ അവസരം കിട്ടിയ എ കെ ശശീന്ദ്രന്‍ അഞ്ച് തവണ ജയിച്ചു. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ യുവാക്കൾക്കോ പുതുമുഖങ്ങൾക്കോ അവസരം നൽകണമെന്നാണ് ആവശ്യം ഉയരുന്നത്. 

അതിനിടെ ശശീന്ദ്രന്‍റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂർ ഏറ്റെടുക്കുന്ന കാര്യം സിപിഎം പരി​ഗണിക്കുന്നുണ്ട്. എലത്തൂരില്‍ ജില്ല സെക്രട്ടറി പി മോഹനനെയോ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെയോ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. എലത്തൂരിന് പകരം കുന്ദമംഗലം എൻസിപിക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com