കൊച്ചി: എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
വൈകീട്ട് അഞ്ച് മണിയോടെയാണ് ചെറിയ വള്ളത്തിൽ ഇവർ നാല് പേരും നെട്ടൂർ നോർത്ത് കോളനിയിൽ നിന്നു കോന്തുരുത്തിയിലേക്ക് പോയത്. കരയിൽ നിന്നു അൻപതു മീറ്ററോളം അകലെ വള്ളം മുങ്ങുകയായിരുന്നു.
പൊലീസും ഫയർ ഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക