മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു; പിതാവ് പിടിയിൽ 

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിയുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട് സ്വദേശി മുരുകനാണ് മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നാട്ടുകാരാണ് കുട്ടിയെ ആക്രമിക്കുന്നതിൽ നിന്ന് മുരുകനെ തടഞ്ഞത്. കുഞ്ഞ് റോഡിൽ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിൻെറ ആരോഗ്യനില സംബന്ധിച്ച് വിശദമായ പരിശോധനക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഭാര്യക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com