പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു, ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാം

നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറന്നു നൽകിയത്. കൂടാതെ വിത്ത്, വളക്കടകൾ അവശ്യസർവീസുകളായി പ്രഖ്യാപിച്ചു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കോവിഡ് വ്യാപനം വില‌യിരുത്താൻ കേന്ദ്ര സംഘം വീണ്ടുമെത്തുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പടെയുള്ളവർ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെയും മഹാരാഷ്ട്രയിലേയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com