ആദ്യ മണിക്കൂറില്‍ ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ്, ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റം; മലപ്പുറത്ത് നാലിടത്ത് മേല്‍ക്കൈ 

 ആദ്യ ഒരു മണിക്കൂറില്‍ ലീഡ് നില ഉയര്‍ത്തി എല്‍ഡിഎഫ്
ആദ്യ മണിക്കൂറില്‍ ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ്, ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റം; മലപ്പുറത്ത് നാലിടത്ത് മേല്‍ക്കൈ 

തിരുവനന്തപുരം:  ആദ്യ ഒരു മണിക്കൂറില്‍ ലീഡ് നില ഉയര്‍ത്തി എല്‍ഡിഎഫ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉണ്ടായ മുന്നേറ്റം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോഴും എല്‍ഡിഎഫ് നിലനിര്‍ത്തുന്ന കാഴ്ചയാണ് ദൃശ്യമായത്. 80 ഇടത്താണ് എല്‍ഡിഎഫ് ലീഡ് നില ഉയര്‍ത്തിയത്. 60 ഇടത്ത് മു്‌ന്നേറ്റം കാഴ്ചവെച്ച് ശക്തമായ പോരാട്ടമാണ് യുഡിഎഫ് കാഴ്ച വെയ്ക്കുന്നത്.

കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കോട്ടയത്താണ് ഇത് മുഖ്യമായി പ്രതിഫലിക്കുന്നത്. ആലപ്പുഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മത്സരിക്കുന്ന ഹരിപ്പാട് ഒഴിച്ച് ബാക്കിയെല്ലായിടത്തും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ലീഗ് കോട്ടായ മലപ്പുറത്ത് നാലിടത്താണ് എല്‍ഡിഎഫ്് മുന്നിട്ടുനില്‍ക്കുന്നത്. മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. വയനാട്ടില്‍ രണ്ടിടത്ത് യുഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്.

കണ്ണൂരിലും തിരുവനന്തപുരത്തും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂറിലും കണ്ണൂര്‍ മണ്ഡലത്തിലും മാത്രമാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. ഇടുക്കിയില്‍ യുഡിഎഫാണ് മുന്നില്‍.  മന്ത്രി എം എം മണി മത്സരിക്കുന്ന ഉടുമ്പന്‍ചോലയിലും റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കിയിലുമാണ് എല്‍ഡിഎഫ് മു്ന്നിട്ടുനില്‍ക്കുന്നത്.  കാസര്‍കോടും, വയനാടും യുഡിഎഫാണ് മുന്നില്‍. യുഡിഎഫ് ശക്തികേന്ദ്രമായ എറണാകുളത്ത് കോട്ട കാക്കുമെന്ന് തരത്തിലാണ് യുഡിഎഫ് മുന്നേറ്റം. മൂന്നിടത്താണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നത്. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരനും നേമത്ത് കുമ്മനം രാജശേഖരനും കോഴിക്കോട് സൗത്തില്‍ നവ്യഹരിദാസുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രണ്ടിടത്തും പിന്നിലാണ്.

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്.  എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 

കഴിഞ്ഞതവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ മത്സരിച്ച് വിജയിച്ച് ശ്രദ്ധ നേടിയ പി സി ജോര്‍ജ് ഇത്തവണ പിന്നിലാണ്. പൂഞ്ഞാറില്‍ എല്‍ഡിഎഫാണ് മുന്നിട്ട്് നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com