സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

വി​​​ടും പ​​​രി​​​സ​​​ര​​​വും പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളും ശു​​​ചീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​ന്ന​​ത്തെ ദി​​വ​​സം മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നു സ​​ർ​​ക്കാ​​ർ ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ  ശക്തമാവുകയാണ്.  മഴക്കാല രോ​ഗങ്ങൾ വർധിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ഡ്രൈ ഡേ. എല്ലാവരും സ്വന്തം വീടുകളിൽ തന്നെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. 

വി​​​ടും പ​​​രി​​​സ​​​ര​​​വും പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളും ശു​​​ചീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​ന്ന​​ത്തെ ദി​​വ​​സം മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നു സ​​ർ​​ക്കാ​​ർ ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. ഡെ​​​ങ്കി​​​പ്പ​​​നി പ​​ര​​ത്തു​​ന്ന കൊ​​തു​​കു​​ക​​ളു​​ടെ ഉ​​റ​​വി​​ട​​ങ്ങ​​ൾ വീ​​​ടു​​​ക​​​ളും ചു​​​റ്റു​​​വ​​​ട്ട​​​വു​​മാ​​ണെ​​ന്നു​​ള്ള ക​​ണ്ടെ​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ഡ്രൈ ഡേ ​​ആ​​ച​​രി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ‘ഡെ​​​ങ്കി​​​പ്പ​​​നി പ്ര​​​തി​​​രോ​​​ധം വീ​​​ട്ടി​​​ല്‍ നി​​​ന്നാ​​​രം​​​ഭം’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ ദി​​​നാ​​​ച​​​ര​​​ണ സ​​​ന്ദേ​​​ശം. 

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് കാലവർഷം ഉടനെത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിനൊപ്പം തന്നെ പകർച്ച വ്യാതികൾ പടരാനുള്ള സാധ്യതകളും വർധിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com