കൊല്ലം : കൊല്ലം തെന്മലയില്‍ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചതിനെത്തുടർന്ന് ബൈക്ക് യാത്രികന് പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ആനച്ചാടി സ്വദേശി അശോകന്‍ ചികിത്സയിലാണ്.
ബൈക്കിൽ വന്ന അശോകനെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിടുകയായിരുന്നു. അരമണിക്കൂറോളം അശോകൻ ബോധരഹിതനായി റോഡിൽ കിടന്നു.
ഇതുവഴി വന്ന യാത്രക്കാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പത്തിലേറേയുള്ള പന്നികളുടെ കൂട്ടമാണ് ഇടിച്ചിട്ടതെന്ന് അശോകൻ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക