കല്‍പ്പറ്റ: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും സ്‌റ്റൈപന്റും തൊഴില്‍ കണ്ടെത്തുന്നതിന് സഹായവും നല്‍കാന്‍ ജില്ലാതല സമിതിയുടെ ശുപാര്‍ശ. കഴിഞ്ഞ മാസം കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷിന് സഹായം നല്‍കാനാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തത്.
കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കു പുനരധിവാസം ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി അനുസരിച്ച് സഹായം നല്‍കാനാണ് ജില്ലാ തല സമിതി ശുപാര്‍ശ ചെയ്തത്.
സംഘര്‍ഷത്തിന്റെ പാത വെടിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാന്‍ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ മാവോയിസ്റ്റുകളോട് ആഹ്വാനം ചെയ്തു. കീഴടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലാ പൊലീസ് മേധാവിയെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയോ ബന്ധപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ