സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടി; കണ്ണൂരില്‍ യുവാവ് പിടിയില്‍

ഡോക്ടര്‍ ചമഞ്ഞ് പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ഡോക്ടര്‍ ചമഞ്ഞ് പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പിലാത്തറ സ്വദേശി നജീബിനെയാണ് പരിയാരം പൊലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തത്.

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂര്‍ കണ്ടന്താളി സ്വദേശിനിയില്‍നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നജീബിനെ അറസ്റ്റു ചെയ്തത്. നജീബ് പിലാത്തറയില്‍ സര്‍വീസ് സ്‌റ്റേഷന്‍ നടത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com