സുരേഷ് ഗോപി വേണ്ട; സുരേന്ദ്രന്‍ മാറണം; ആവര്‍ത്തിച്ച് പിപി മുകുന്ദന്‍

പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാവണമെന്നും മുകുന്ദന്‍ പറഞ്ഞു
പിപി മുകുന്ദന്‍
പിപി മുകുന്ദന്‍

കണ്ണൂര്‍:  കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാവണമെന്നും മുകുന്ദന്‍ പറഞ്ഞു. സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. 

ഇന്ന് രാവിലെ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി പിപി മുകുന്ദനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ച് വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

നിലവിലെ അധ്യക്ഷന്‍ കേസില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രന്‍ മാറി നില്‍ക്കണം. കേസില്‍ നിന്നും മോചിതനായാല്‍ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തതെന്ന് പിപി മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ തീരുമാനം എടുക്കാന്‍ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോള്‍ ആറുമാസമായി. നീട്ടിക്കൊണ്ടു പോകരുത്. ആര്‍എസ്എസ് ഇടപെട്ടിട്ട്, ആര്‍എസ്എസില്‍ നിന്നും ഒരാള്‍ ഇപ്പോള്‍ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ലെന്നും മുകുന്ദന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com