മുള കൊണ്ട് നിര്‍മിച്ച നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിനായി തിരച്ചില്‍

ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരനാണ് ഇയാൾ. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കണ്ണൂർ: പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പയ്യാവ്വൂർ പുഴയിലാണ് യുവാവ് വീണത്. മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. 

ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരനാണ് ഇയാൾ. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com