'അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം'; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി 

വോട്ടെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മുഖ്യമന്ത്രിയുടേത് ഗുരുതര അച്ചടക്ക ലംഘനമെന്ന് കാണിച്ച് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിര ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ കോണ്‍ഗ്രസ് ഉന്നയിച്ചു.

വോട്ടെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക്‌ മറുപടിയായാണ് മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റും കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സതീശന്‍ പാച്ചേനിയാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വോട്ട് നേടാനായി ജാതി,മത വികാരങ്ങള്‍ ഉണര്‍ത്തുന്നത് തെറ്റാണെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com