ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം, മുഖത്ത് രക്തം വാര്‍ന്നൊഴുകി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കട്ടപ്പനയില്‍ കൊലപാതകം നടന്ന വീട്
കട്ടപ്പനയില്‍ കൊലപാതകം നടന്ന വീട്

ഇടുക്കി: കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്കായി തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ ചിന്നമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പിടിവലിയുടെ ലക്ഷണങ്ങളില്ല. എന്നാല്‍ മുഖത്ത് നിന്ന് രക്തം വാര്‍ന്നൊഴുകിയിരുന്നു. ഇത് മരണം കൊലപാതകമാകാമെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. ചിന്നമ്മ സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കാറുണ്ട്. മരണ സമയത്ത് ഇവ നഷ്ടപ്പെട്ടിട്ടുണ്ട്.മോഷണശ്രമത്തിനിടെ കൊലപാതകത്തില്‍ കലാശിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളെ ഉള്‍പ്പെടെ സമീപപ്രദേശത്തുള്ള നിരവധി ആളുകളെ പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com