മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു
കെ ടി ജലീല്‍ /ഫയല്‍ ചിത്രം
കെ ടി ജലീല്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം : മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു. രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജലീലിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് സൂചന. 

ധാര്‍മ്മികത മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്ന് ജലീല്‍ വ്യക്തമാക്കി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീല്‍ രാജി സമര്‍പ്പിക്കുന്നത്. 

ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും, അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ സൂചിപ്പിച്ചിരുന്നു. 

ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും നിയമമന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷന്‍ എംഡിയായി ബന്ധുവായ കെ ടി അദീബിനെ ചട്ടം മറികടന്ന് നിയമിച്ചതാണ് വിവാദമായത്. 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ ടി ജലീല്‍. ഇപി ജയരാജന്‍, എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എന്നിവരാണ് നേരത്തെ രാജിവെച്ചവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com