കൂടല്‍മാണിക്യം ഉത്സവത്തിന് അനുമതിയില്ല; പാവറട്ടി പള്ളി പെരുന്നാളിനും അനുമതി റദ്ദാക്കി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിന് അനുമതിയില്ല
കൂടല്‍മാണിക്യം ക്ഷേത്രം
കൂടല്‍മാണിക്യം ക്ഷേത്രം

തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിന് അനുമതിയില്ല. പാവറട്ടി പള്ളി പെരുന്നാളിന് നല്‍കിയ അനുമതിയും ജില്ലാ ഭരണകൂടം റദ്ദാക്കി. തൃശൂര്‍ പൂരം ചടങ്ങില്‍ ഒതുക്കാന്‍ ദേവസ്വം അധികൃതരും സര്‍ക്കാരും ധാരണയിലെത്തിയിട്ടുണ്ട്.

രോഗികളുടെ എണ്ണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. പത്തുദിവസത്തേക്കാണ് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.

ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി മടപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാര്‍ഡുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതല്‍ ഭക്തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. പത്തുദിവസത്തേക്കാണ് നിയന്ത്രണം. 

മഹാമാരിയുടെ തുടക്കത്തിലും സമാനമായി മടപ്പുരയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകള്‍ മാത്രമാണ് നടന്നത്. സമാനമായ രീതിയില്‍ ചടങ്ങുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com