മദ്യം വാങ്ങാൻ വൻ തിരക്ക്, ബിവറേജസ് ജീവനക്കാർക്ക് കോവി‍ഡ്, ഔട്ട്ലറ്റുകൾ പൂട്ടി

മദ്യം വാങ്ങാൻ ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തിയതോടെയാണ് ജീവനക്കാർക്ക് രോ​ഗവ്യാപനമുണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പല മദ്യവിൽപ്പന ശാലകളും അടച്ചുപൂട്ടി. മദ്യം വാങ്ങാൻ ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തിയതോടെയാണ് ജീവനക്കാർക്ക് രോ​ഗവ്യാപനമുണ്ടായത്. 

ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം വിൽപ്പനശാലകൾ അടച്ചു. ഇവിടങ്ങളിൽ രണ്ടും മൂന്നും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നുണ്ടെങ്കിലും ബിവറേജസിൽ നിയന്ത്രണങ്ങൾ പാലിക്കാനാവുന്നില്ല. ആളുകൾ ശാരീരിക അകലം പാലിക്കാതെയാണ് മദ്യം വാങ്ങാനെത്തുന്നത്. സുരക്ഷാജീവനക്കാരുടെ കുറവും രോ​ഗവ്യാപനത്തിന് കാരണമായി. വൈകീട്ട് ഏഴുമണിക്കു കടകളടയ്ക്കണമെന്ന നിബന്ധനകൂടി വന്നതോടെ പകലത്തെ തിരക്ക് കൂടാനാണു സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com