ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറിൽ വാഹനം കത്തി, ഡ്രൈവർക്ക് പൊള്ളലേറ്റു

ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുന്നതിനിടെ  ബൈപ്പാസ് ഫ്ലൈ ഓവറിന്‍റെ മധ്യഭാഗത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ബാറ്ററി വെച്ചിരുന്ന പിൻഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ; ആലപ്പുഴ ബൈപ്പാസിൽ ഫ്ളൈ ഓവറിൽ കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു. മാരുതി ഒമ്നി വാനിനാണ് പെട്ടെന്ന് തീ പിടിച്ചത്.

ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിങ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനമൊടിച്ചിരുന്ന കമ്പനി ജീവനക്കാരനായ ആലപ്പുഴ ഇരവ്കാട് ജിഷ്ണുവിനാണ് പൊള്ളലേറ്റത്. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുന്നതിനിടെ  ബൈപ്പാസ് ഫ്ലൈ ഓവറിന്‍റെ മധ്യഭാഗത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ബാറ്ററി വെച്ചിരുന്ന പിൻഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നി. ഉടനെ ജിഷ്ണു വാഹനം നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു.

ഉടൻ തന്നെ ആലപ്പുഴ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ വിഷ്ണുവിന്‍റെ കൈയ്ക്ക് ചെറിയ പൊള്ളലേറ്റു. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ പെട്രോൾ ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടാകാതെ തടയാൻ കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com