എറണാകുളത്ത് ഇന്നു മുതൽ പ്രാദേശിക ലോക്ക്ഡൗൺ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകൾ അടച്ചിടും

കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏ൪പ്പെടുത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് എറണാകുളത്താണ്. ഇന്നലെ മാത്രം മൂവായിരത്തിന് മുകളിലായിരുന്നു ഇവിടത്തെ രോ​ഗികൾ. കനത്ത ആശങ്ക നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കും. കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏ൪പ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളു൦ ഇന്ന് വൈകീട്ട് ആറ് മണി മുതൽ അടച്ചിടു൦. അവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതൽ പേരെ ഇന്ന് മുതൽ കൂട്ട പരിശോധനക്ക് വിധേയരാക്കു൦. മൊബൈൽ യൂണിറ്റ് ഉൾപ്പടെ എത്തിച്ച് വീടുകളിൽ വെച്ച് തന്നെയാകും പരമാവധി സാ൦പിൾ ശേഖരിക്കുക. 

കൂടാതെ വാക്സിൻ വിതരണം തുടരാനും തീരുമാനിച്ചു. എറണാകുള൦ ജില്ലയിൽ  ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്സീൻ ഇന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com