കൊല്ലത്ത് മെയ് ദിന റാലിയും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കി; ഒന്‍പതാം തീയതിവരെ ആള്‍ക്കൂട്ടം പാടില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ മെയ് ദിന റാലിയും തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവും ഒഴിവാക്കാന്‍ തീരുമാനം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ മെയ് ദിന റാലിയും തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനവും ഒഴിവാക്കാന്‍ തീരുമാനം. കലക്ടര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മെയ് ഒന്നുമുതല്‍ 9വരെ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കും. 943പേര്‍ക്കാണ് കൊല്ലത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട് ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

നേരത്തെ, ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും (ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ) മാത്രം 7.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് എന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com