കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക, അടിയന്തര സര്‍വീസുകള്‍ മാത്രം; ഇടറോഡുകള്‍ കുഴിയെടുത്ത് അടയ്ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 03:35 PM  |  

Last Updated: 06th August 2021 03:35 PM  |   A+A-   |  

karnataka restrictions

പ്രതീകാത്മക ചിത്രം

 

ബംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം.

സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കേരള, മഹാരാഷ്ട്ര അതിര്‍ത്തി ജില്ലകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ കര്‍ഫ്യൂ ആയിരിക്കും. വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കാനും തീരുമാനിച്ചു. 

ബംഗ്ലൂരുവില്‍ രാത്രി 10  മണി മുതല്‍ 6 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.