പി ജി ഡോക്ടര്‍മാരുടെ സമരം; ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുമായി ചര്‍ച്ച 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 03:31 PM  |  

Last Updated: 08th August 2021 03:31 PM  |   A+A-   |  

health minister veena george

ഫയല്‍ ചിത്രം


തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച പി ജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും. ചാവ്വാഴ്ച വൈകുന്നേരം 7 മണിക്കാണ് ചര്‍ച്ച. തിങ്കളാഴ്ച മുതലാണ് പി ജി ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയം ഉന്നയിച്ച് വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയിരുന്നു. 

പല മെഡിക്കല്‍ കോളജുകളെയും സമരം പ്രതികൂലമായി ബാധിച്ചു. മെഡിക്കക്കല്‍  വിദ്യാഭ്യാസ ഓഫീസര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്.