ആഫ്രിക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 06:41 AM  |  

Last Updated: 16th August 2021 06:43 AM  |   A+A-   |  

young Malayalee couple died in a car accident in Africa

പ്രതീകാത്മക ചിത്രം

 

തൃശൂർ; ആഫ്രിക്കയിലെ ബോട്സ്വാനയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു. തൃശൂർ വല്ലച്ചിറ സ്വദേശികളായ ദീപക്മേനോൻ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യൻസമയം ഞായറാഴ്ച പുലർച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടിൽപ്പോയി മടങ്ങവെ മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.

ഹൈവേയിൽ സിഗ്നലിൽ നിർത്തിയിട്ട ഇവരുടെ കാറിൽ വേഗത്തിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു. ബോട്സ്വാനയിൽ ചാർട്ടേഡ് അക്കൗണ്ടൻറ്‌ ആണ് ദീപക്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. തുടർന്ന് ജനുവരിയിൽ ബോട്സ്വാനയിലേക്കെത്തി. 

ദീപക് വല്ലച്ചിറ മേലയിൽ പരേതനായ സുകുമാരൻ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകനാണ്. എടക്കളത്തൂർ പുത്തൻപീടിക നന്ദകുമാറിന്റെയും കണ്ടിയൂർ ഗീതയുടെയും മകളാണ് ഗായത്രി.