അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിന് ഒന്‍പതുകാരിക്ക് അനുമതി; ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 11:32 AM  |  

Last Updated: 17th August 2021 11:32 AM  |   A+A-   |  

sabarimala pilgrimage

ഫയല്‍ ചിത്രം

 

കൊച്ചി: അച്ഛനൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ഒന്‍പതുകാരിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗഭാക്കാകാമെന്ന സര്‍ക്കാര്‍ ഉത്തരവു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടിയാണ് ഒന്‍പതുകാരി ഹൈക്കോടതിയെ സമീപിച്ചത്. പത്തു വയസ്സിനു മുമ്പു തന്നെ ശബരിമല ദര്‍ശനം നടത്താന്‍ കുട്ടി ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പത്തു വയസ്സു പൂര്‍്ത്തിയായാല്‍ പിന്നെ ദര്‍ശനത്തിന് നാലു പതിറ്റാണ്ടു കാത്തിരിക്കേണ്ടിവരുമെന്നും അഭിഭാഷകന്‍ അറിയിച്ചു. 

ഇതു  സംബന്ധിച്ച് ഏപ്രിലില്‍ കോടതി മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജി അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡപ്രകാരവും ഹര്‍ജി അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.