ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 08:29 PM  |  

Last Updated: 18th August 2021 08:29 PM  |   A+A-   |  

ALAPPUZHA_MEDICAL_COLLAGE

ആലപ്പുഴ മെഡിക്കല്‍ കോളജ്‌


തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര്‍ വി രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിറക്കി. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശുപത്രിക്ക് എതിരെ പരാതി ഉയര്‍ന്നിരുന്നു. 

രണ്ട് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നിട്ടും മരണം അറിയിക്കാതിരുന്നതിന് എതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. 

ആശുപത്രിയില്‍ സംഭവിച്ച വീഴ്ചകളില്‍ തെളിവെടുപ്പ് നടത്തിയ ആരോഗ്യവകുപ്പ് അന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട്  നല്‍കിയിരുന്നു. 

കൊല്ലം കാവനാട് വാലുവിള ദേവദാസ് (58), ചെങ്ങന്നൂര്‍ പെണ്ണുക്കര കവിണോടിയില്‍ തങ്കപ്പന്‍ (68) എന്നിവരുടെ മരണവിവരമാണ് യഥാസമയം ബന്ധുക്കളെ അറിയിക്കാതിരുന്നത്., 

കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം പ്രഫസര്‍ ഡോ. വി.എം.രാജീവ്, ഇന്‍ഫെക്ഷന്‍ ഡിസീസ് വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. വി.ഹരികൃഷ്ണന്‍ എന്നിവരാണ് അന്വേഷണത്തിനെത്തിയത്. തങ്കപ്പന്‍ 10നും ദേവദാസ് 12നുമാണു മരിച്ചത്. എന്നാല്‍, ഇക്കാര്യം ഇരുവരുടെയും ബന്ധുക്കളെ അറിയിച്ചത് 14നാണ് എന്നാണ് ആരോപണം.