റേഷന്‍ കടകള്‍ ഇന്നും നാളെയും തുറക്കും ; മദ്യവില്‍പ്പനശാലകള്‍ക്ക് 21 നും 23 നും അവധി

ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടരുമെന്ന് സപ്ലൈകോ എം ഡി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്നും നാളെയും തുറക്കും. 21, 22, 23 തീയതികളില്‍ റേഷന്‍ കടകള്‍ തുറക്കില്ല. ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടരുമെന്ന് സപ്ലൈകോ എം ഡി അറിയിച്ചു. 

ഓണക്കിറ്റ് വിതരണം മന്ദഗതിയിലാണ്. ഇനിയും 37 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. 

അതേസമയം ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല. ബാറുകള്‍ കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com