ഓണ നാളുകളിൽ മലയാളി കുടിച്ചത് 500 കോടിയുടെ മദ്യം! റെക്കോർഡ് വിൽപ്പന; അനൗദ്യോഗിക കണക്ക്

ഓണ നാളുകളിൽ മലയാളി കുടിച്ചത് 500 കോടിയുടെ മദ്യം! റെക്കോർഡ് വിൽപ്പന; അനൗദ്യോഗിക കണക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ നാളുകളിലെ മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോർഡ് വർധന. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി ഓണ നാളുകളിൽ 500 കോടിയിലേറെ രൂപയുടെ വിൽപന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്. 

ഉത്രാട ദിനത്തിൽ മാത്രം ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ഇത്തവണ നടന്നത് 78 കോടി രൂപയുടെ മദ്യ വിൽപനയാണ്.  കഴിഞ്ഞ തവണ ബെവ്ക്യു ടോക്കൺ വഴി എട്ട് ദിവസം നടന്നത് 179 കോടി രൂപയുടെ മാത്രം വിൽപനയായിരുന്നു.

ഇത്തവണ ഉത്രാട ​ദിനത്തിൽ തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഒറ്റ ദിവസം കൊണ്ടു ഇവിടെ വിറ്റത് 1കോടി 4 ലക്ഷം രൂപയുടെ മദ്യം. കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി ഉത്രാട ദിനത്തിൽ മാത്രം 12 കോടി രൂപയുടെ മദ്യ വിറ്റപ്പോൾ ഓണ നാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വിൽപനയും നടന്നു. 

ഓണ നാളുകളിലെ കഴിഞ്ഞ തവണത്തെ വിൽപ്പനയായ 179 കോടിയിൽ നിന്നാണ് 500 കോടിയിലേക്ക് ഇത്തവണത്തെ വിൽപ്പന വർധിച്ചത്. ബാറുകളിലെ പാഴ്സൽ വിൽപ്പനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോൾ കണക്ക് വീണ്ടും ഉയരും. 2019ൽ 487 കോടി രൂപയുടെ മദ്യമായിരുന്നു ഓണ നാളുകളിൽ ബെവ്കോ വിറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com