48മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ്; പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് ഡിജിപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 04:35 PM  |  

Last Updated: 29th August 2021 04:35 PM  |   A+A-   |  

passport verification application

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.  ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനില്‍കാന്ത് നിര്‍ദേശം നല്‍കി.

അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന്  ഉറപ്പാക്കാന്‍ റേഞ്ച് ഡിഐജിമാരെ ഡിജിപി ചുമതലപ്പെടുത്തി.