തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടി; കാല്‍ അറുത്തെടുത്ത് റോഡിലെറിഞ്ഞു, ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 04:57 PM  |  

Last Updated: 11th December 2021 04:57 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പോത്തന്‍കോട് അക്രമിസംഘം യുവാവിന്റെ കാലുവെട്ടി മാറ്റി. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിവലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു. ദേഹത്താസകലം വെട്ടേറ്റ സുധീഷിന്റെ നില ഗുരുതരമാണ്.