ചികിത്സയ്ക്കായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ അമേരിക്കയിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 03:00 PM  |  

Last Updated: 21st December 2021 03:01 PM  |   A+A-   |  

abdurahiman

വി അബ്ദുറഹിമാന്‍ ചിത്രം / ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: കായികമന്ത്രി വി അബ്ദുറഹിമാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നു. യാത്രയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍  ജനുവരി 15വരെയാണ് യാത്രാനുമതി. 

ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്‌പേഷ്യന്റ് സെന്ററിലാണ് ചികിത്സ

താനൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നാണ് വി അബ്ദുറഹിമാന്‍ നിയമസഭയില്‍ എത്തിയത്. കെപിസിസി അംഗവും തിരൂര്‍ നഗരസഭ ഉപാധ്യക്ഷനുമായിരുന്നു. 2016ല്‍ സിപിഎം സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി.